എസ്ഐആറിനെതിരെ വിമർശനവുമായി രേവന്ത് റെഡ്ഡി
ഹൈദരാബാദ് : വോട്ടര്‍ പട്ടിക പുതുക്കുന്നതിനായുള്ള എസ്‌ഐആര്‍ നടപടികളില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാജ്യത്തെ പാവപ്പെട്ടവരോട് അച്ഛന്റെയും മുത്തച്ഛന്റെയും വരെയുള്ള ജനന രേഖകള്‍ ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന നീക്കത്തെ 'ഒരാള്‍, ഒരു പാര്‍ട്ടി' എന്ന സ്വേച്ഛാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാന്‍ ബിജെപി ലക്ഷ്യം വെച്ചത് ഭരണഘടന ഭേദഗതി ചെയ്യാനാണെന്ന് അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷം കുറഞ്ഞതോടെ, എസ്‌ഐആറിലൂടെ പാവപ്പെട്ടവരുടെയും നിരക്ഷരരുടെയും വോട്ടവകാശം ഇല്ലാതാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് റെഡ്ഡി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍