നിയമം പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിടുക; മെറ്റക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി : രാജ്യത്തിൻറെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിടണം എന്ന് മെറ്റയോട് സുപ്രീംകോടതി.
ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതില്‍ മെറ്റയ്ക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. രാജ്യത്തെ നിയമങ്ങളും ഭരണഘടനയും അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഇന്ത്യ വിട്ടുപോകാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. വാട്ട്സ്ആപ്പിന്റെ വിവാദമായ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് കോടതി വ്യക്തമാക്കി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കിടുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞു.
വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സഹോദര സ്ഥാപനങ്ങളുമായി പങ്കുവെക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഈ പിഴ ശരിവെച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ മെറ്റ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍