Responsive Ad

പുഷ്കറിൽ ഫ്രീ പലസ്‌തീൻ പോസ്‌റ്റർ പതിച്ച വിദേശികൾക്കെതിരെ കർശന നടപടി


ജയ്‌പൂർ : രാജസ്ഥഥാനിലെ പുഷ്‌കറിൽ 'ഫ്രീ ഫലസ്‌തീൻ' പോസ്‌റ്റർ പതിച്ച യുകെ പൗരന്മാരോട് ഇന്ത്യ വിടാൻ കർശന നിർദേശം നൽകി. വിനോദ സഞ്ചാരികളായി ഇവിടെ എത്തിയ ലൂയിസ് ഗബ്രിയേൽ ഡീ, എ എമ്മ ക്രിസ്റ്റീനുമാണ് ഫലസ്‌തീനെ അനുകൂലിച്ചും ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെയും പോസ്‌റ്ററുകൾ പതിച്ചത്. വിനോദ സഞ്ചാരികളായി എത്തിയ ഇവർ വിസാ ചടങ്ങൾ ലംഘിച്ചതായി വ്യക്‌തമായതിനെ തുടർന്നാണ് ഇന്ത്യ വിടാൻ നോട്ടീസ് നൽകിയത്. രാജസ്‌ഥാൻ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ വിഭാഗമാണ് നടപടികൾ സ്വീകരിച്ചത്. 'ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേലിനെ ബഹിഷ്‌കരിക്കുക' എന്നീ മുദ്രാവാക്യങ്ങൾ ഉൾപ്പെടെ എഴുതിയ

പോസ്‌റ്ററുകളാണ് ഇവർ വിനോദസഞ്ചാര കേന്ദ്രമായ പുഷ്കറിൽ ഒട്ടിച്ചത്. ഇന്ത്യയിൽ താമസിക്കുമ്പോൾ മറ്റ് രാജ്യങ്ങളോടുള്ള അനാദരവ് കാണിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിസാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് മീണ പറഞ്ഞു 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്‌ടിലെ വ്യവസ്‌ഥകൾ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നും ഇരുവരോടും രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി ഇസ്രായേലികൾ ഉൾപ്പെടെയുള്ള വിദേശികൾ പതിവായി സന്ദർശിക്കുന്ന ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പുഷ്‌കർ പുഷ്കറിൽ കണ്ട പോസ്‌റ്ററുകൾ നീക്കം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍