Responsive Ad

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ല


കൊല്ലം : ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ മാനേജരുടെ നിർദേശ പ്രകാരം
സ്‌കൂൾ കവാടത്തിൽ തടഞ്ഞതായി പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വര വിലാസം എച്ച്എസ്എസിലെ പ്രധാന അധ്യാപിക സിന്ധു എസ്.നായരെ തടഞ്ഞതായാണു പരാതി. സ്കൂളിലേക്കുള്ള പ്രവേശനം നിഷേധിച്ചതോടെ പ്രധാന അധ്യാപിക ഗേറ്റിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അധ്യാപിക സ്‌കൂളിലേക്ക് എത്താതിരിക്കാൻ ഗേറ്റ് ഉള്ളിൽ നിന്നു പൂട്ടുകയും ചെയ്തു‌. ഒടുവിൽ പൊലീസ് സ്‌ഥലത്തെത്തിയാണ് പ്രധാന അധ്യാപികയെ ഓഫിസിൽ പ്രവേശിപ്പിച്ചത്. അധ്യാപികമാർക്ക് മാന്യമായ ഏതു വസ്ത്രവും ധരിക്കാമെന്ന് ഒട്ടേറെ സർക്കാർ ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ അധ്യാപികയെ തടയാൻ നിർദേശം നൽകിയിട്ടില്ലെന്ന് സ്‌കൂൾ മാനേജർ മാധ്യമങ്ങളെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍