Responsive Ad

കോഴിക്കോട് ജയലക്ഷ്‌മി ടെക്സ‌്‌റ്റൈൽസ് കത്തിയമർന്നു


കോഴിക്കോട് : നഗരത്തിലെ പ്രമുഖ ബഹുനില ടെക്സ‌്‌റ്റൈൽസായ പാളയം ജയലക്ഷ്മിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ടു നിലകൾ കത്തിയമർന്നു. വൈകിട്ട് ആറോടെ മുകൾ നിലയിൽ നിന്നാണു പുക ഉയർന്നത്. പെട്ടെന്നു തന്നെ തീ ആളിപ്പടർന്നു. ഗോഡൗണിന്റെ ഭാഗത്തു നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. തീ നിയന്ത്രണ വിധേയമാക്കാൻ നഗരത്തിലെ അഗ്നിരക്ഷാ യൂണിറ്റുകൾ കഠിനാധ്വാനം നടത്തുകയാണ്. ഷോർട് സർക്യൂട്ട് കാരണണാണ് തീ പടർന്നതെന്ന് കരുതുന്നു. കടയുടെ അകത്ത് ഉണ്ടായിരുന്ന ഉപഭോക്താക്കളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഏതാനും ആളുകൾക്ക് പൊള്ളലേറ്റിട്ടുണ്ട്. വൻ നാശനഷ്ട‌മാണ് ഉണ്ടായിരിക്കുന്നത്. 3 വർഷം മുൻപ് ഇതേ ടെക്സ്‌റ്റൈൽസിൽ വലിയ അഗ്നിബാധ ഉണ്ടായിരുന്നു. ഇന്ന് ഉണ്ടായ അഗ്നിബാധയിൽ രണ്ടും മൂന്നും നിലകളിൽ തീ ആളിപ്പടർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍