കോഴിക്കോട് നഗരത്തിൽ എസ്ഐക്ക് കുത്തേറ്റു
കോഴിക്കോട് : ചായ കുടിക്കാൻ എത്തിയ എസ്‌ഐക്ക് കുത്തേറ്റു. ടൗൺ എസ്ഐ
ഷാഫിക്കാണ് കുത്തേറ്റത്. സ്‌റ്റേഷനു മുൻപിൽ വച്ചായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് വെസ്‌റ്റ് ഹിൽ സ്വദേശിയായ പ്രമോദ് എന്നയാളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. എസ്.ഐ ഹോട്ടലിൽ എത്തിയപ്പോൾ പ്രതിയായ പ്രമോദും ഹോട്ടൽ ജീവനക്കാരനും തമ്മിൽ തർക്കം നടക്കുകയായിരുന്നു. തർക്കം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പ്രമോദ് എസ്ഐയോട് തട്ടിക്കയറുകയും പുറത്തേക്ക് ഇറങ്ങിയ എസ്ഐയെ പിന്നിലൂടെ വന്ന് കുത്തുകയുമായിരുന്നു. കുത്തേറ്റ എസ്‌ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. പൊലീസ് ഉദ്യോഗസ്‌ഥനെ കുത്തി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. പ്രതിയായ പ്രമോദ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍