ആലിനെ ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കുമെന്ന് മുഖ്യമന്ത്രി
അവയവദാന രംഗത്ത് കേരളസമൂഹത്തിന് വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കളെന്നും പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ നാട് ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിൽ വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെയും ഈ നാടി ന്‍റേയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. ആലിനെ നമ്മുടെ നാട് ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കു മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിൻ്റെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നാളെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍