രണ്ട് വർഷത്തിനു ശേഷം റഫ അതിർത്തി തുറന്നു
ഗാസ : രണ്ടു വർഷത്തെ ഉപരോധത്തിനൊടുവിൽ റഫ അതിർത്തി ഇസ്രായേൽ തുറന്നു. റഫ അതിർത്തി അടച്ചതോടെ ഗാസക്കും
ഈജിപ്തിനും ഇടയിലെ സാധാരണ ജീവിതം വലിയ പ്രയാസത്തിൽ ആയിരുന്നു. ഗാസ വെടിനിർത്തൽ ഉടമ്പടി പ്രകാരം ഒന്നാം ഘട്ടത്തിൽ തുറക്കേണ്ടിയിരുന്ന അതിർത്തി ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെന്നാരോപിച്ച് ഇസ്രായേൽ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. 2024 മേയിലാണ് റഫ അതിർത്തി അടച്ചത്. അതിനിടെ റഫ അതിർത്തി തുറക്കാനിരിക്കെ ഇന്നലെ ഇസ്രയേൽ
ഗസ്സ സിറ്റിയിലും ഖാൻ യൂനിസിലും പുലർച്ചെ മുതൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 29 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ അധികൃതർ അറിയിച്ചു. ഗാസ അതിർത്തിക്ക് പുറത്ത് ആയിരങ്ങളാണ് ചികിത്സ കാത്തു നിൽക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍