Responsive Ad

കെവിന്റെ പേര് കേട്ടു; സ്വർണ വിപണിയിൽ ഇടിച്ചിൽ




ലോക വിപണിയിൽ റോക്കറ്റ് പോലെ കുതിച്ച സ്വർണ വിലയിൽ പെട്ടെന്ന് വലിയ കുറവു വരാൻ കാരണം കെവിൻ വാർഷ് എന്ന ഒറ്റപ്പേരെന്ന് സാമ്പത്തിക വിദഗ്‌ധർ. 
വെള്ളി വിലയിലും വലിയ കുറവാണ് ഉണ്ടായത്.  കേരളത്തിൽ സ്വർണം പവന് 1.31 ലക്ഷത്തിൽ എത്തിയ വില ഇന്ന് 1.17 ലക്ഷമായി കുറഞ്ഞു. സംഭവം ഇതാണ്, അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ ചെയർമാനായി ട്രംപ് കെവിൻ വാർഷിനെ പ്രഖ്യാപിച്ചതാണ് ആഗോള വിപണിയെ സാരമായി ബാധിച്ചത്. 
യുഎസ് ഫെഡിൻ്റെ മുൻ ഗവർണർ ആയിരുന്നുപ്പോൾ കെവിൻ വാർഷ് എടുത്ത നടപടികൾ എല്ലാം പണപ്പെരുപ്പം നിയന്ത്രിക്കാനും പലിശ നിരക്ക് ഉയർത്തി നിർത്തുന്നതിനുമായിരുന്നു. അതു കൊണ്ട് ഡോളർ വില ഉയരുകയും സ്വർണം, വെള്ളി വിലകൾ താഴുകയും ചെയ്തു‌. പലിശ നിരക്ക് ഉയരുന്നതോടെ യുഎസ് സർക്കാരിൻ്റെ കടപ്പത്രങ്ങൾ, നിക്ഷേപങ്ങൾ എന്നിവയിൽ ആളുകൾ കൂടുതലായി ഇൻവെസ്റ്റ് ചെയ്യാൻ തയാറാകും. അതോടെ ഡോളർ കരുത്താർജിക്കും. 
ഡോളർ കരുത്താർജിക്കുന്നതോടെ സ്വർണം വാങ്ങാൻ ചെലവു കൂടും. അപ്പോൾ ഡിമാൻഡ് കുറയും ഇതാണ് പുതിയ മാറ്റത്തിലൂടെ വിപണി മനസ്സിലാക്കിയതെന്ന് വിദഗ്ധർ പറയുന്നു. സ്വർണത്തിലും വെള്ളിയിലും വലിയ നിക്ഷേപം നടത്തിയവർക്ക് വലിയ തിരിച്ചടിയായി വിപണിയിലെ മാറ്റങ്ങൾ. ഇന്ത്യയിൽ സ്വർണ ഇടിഎഫുകളിൽ 10 ശതമാനത്തിൽ അധികവും വെള്ളി ഇടിഎഫുകൾ 24 ശതമാനവും ഇടിഞ്ഞു. 
നിലവിലെ യുഎസ് ഹെഡ് ചെയർമാൻ ജെറോം പവലിന് ഈ വർഷം മേയ് വരെ കാലാവധിയുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ ആഗോള വിപണിയിൽ എന്ത് മാറ്റം ഉണ്ടാകുമെന്നത് പ്രവചനാതീതമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍