അഡ്വർടൈസർ പെർമിറ്റ് നിർബന്ധമാക്കി യുഎഇ
ദുബായ് : ഇനി മുതൽ യുഎഇയിൽ എല്ലാവർക്കും ചാടിക്കയറി വ്ളോഗ് ചെയ്യാമെന്ന് കരുതേണ്ട.
യുഎഇയിലെ പരസ്യദാതാക്കൾക്കും കണ്ടന്റ് ക്രീയേറ്റേഴ്സിനും അഡ്വർടൈസർ പെർമിറ്റ് കൈവശം വെക്കണമെന്ന നിയമം നിലവിൽ വരുന്നു. നാളെ മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ എല്ലാ പണമടച്ചുള്ളതും അല്ലാത്തതുമായ പ്രമോഷനുകൾക്കും ഈ നിയമം ബാധകമാണ്. പരസ്യ ദാതാക്കളും കണ്ടന്റ് ക്രിയേറ്റേഴ്സും പ്രവർത്തിക്കേണ്ടത് ഇനി പെർമിറ്റോട് കൂടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍