അർജുൻ ആയങ്കി കസ്റ്റഡിയിൽ
കോതമംഗലം :
സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ആരോപണവിധേയനായ അർജുൻ ആയങ്കിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി വൈകിയാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു അർജുൻ ആയങ്കി.
മേഖലയിൽ അർജുൻ ആയങ്കിയുടെ സാന്നിധ്യം ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടിയുണ്ടായതെന്നാണ് സൂചന. നിലവിൽ മുൻകരുതൽ നടപടിയുടെ ഭാഗമായുള്ള കരുതൽ തടങ്കലാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിശദീകരണം. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ എന്തിനാണ് കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്നും ഇതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇയാളുടെ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.
Content Highlights...
Controversial figure Arjun Ayanki was taken into police custody in Kothamangalam on Saturday night. He was reportedly attending a wedding function in the area. Police are investigating the motive behind his visit as part of preventive security measures.
Source: Police Bureau / Local Correspondent
#ArjunAyanki #Kothamangalam #KeralaPolice #BreakingNews #MangalamOnline #CrimeNews

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍