കൈനീട്ടം സ്നേഹ കൂട്ടായ്മ സ്നേഹസംഗമം
കൊടുവള്ളി :
കൈനീട്ടം സ്നേഹ കൂട്ടായ്മ സ്നേഹസംഗമവും സെലിബ്രിറ്റി ബക്രീദ് ഫെസ്റ്റും നടത്തി. പരിപാടി കൊടുവള്ളി നഗരസഭാ അധ്യക്ഷ സഫിന സമീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈനീട്ടം ചെയർമാൻ ഹനീഫ വള്ളിൽ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹുസൈൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. ഗാന രചയിതാവ് പക്കർ പന്നൂർ ഉപഹാര സമർപ്പണം നടത്തി. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ്, സിബിഎസ്ഇ, എൻ എം എം എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹപഹാരം നൽകി. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് സ്കൂൾ പഠനോപകരണങ്ങളും നൽകി. ചടങ്ങിൽ വെച്ച് മാപ്പിളപ്പാട്ട് ആസ്വാദകനും ഗാനരചയിതാവുമായ ഹമീദ് ശിവപുരത്തെ സ്നേഹാദരവ് നൽകി ആദരിച്ചു. തുടർന്ന് കൈനീട്ടം ഒരുക്കിയ ഗാനവിരുന്നും നടത്തി..
പരിപാടിയിൽ കൊടുവള്ളി നഗരസഭ കൗൺസിലർ സുസുനി, മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി വി പങ്കജാക്ഷൻ, സാമൂഹ്യ പ്രവർത്തകൻ ഹബീബ് റഹ്മാൻ, അബുൽ ഹസൻ മാസ്റ്റർ, റഹീം, അബ്ദുൽ അസീസ്, ബഷീർ, സൈനുദ്ദീൻ, അസീസ് പുല്ലാളൂർ, അഹമ്മദ് കുട്ടി, മുഹമ്മദ്, ഫാത്തിമ, റുക്കിയ, റെജില, ആയിഷാബി, അസീസ് ഒക്കെ തുടങ്ങിയവർ സംസാരിച്ചു. കൈനീട്ടം കൺവീനർ സി.ടി.എ. ഗഫൂർ സ്വാഗതവും ഷമീന ഇക്ബാൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍