Responsive Ad

പൊലീസിൻ്റെ ഇടപെടൽ; യുവാവിൻ്റെ ജീവൻ കാത്തു

ബാലുശ്ശേരി : വിവരം അറിഞ്ഞ ഉടൻ രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പൊലീസ് കുതിച്ചു. മൂന്നാം മിനിട്ടിൽ വാതിൽ തള്ളിത്തുറന്ന് വീട്ടിനുള്ളിലേക്ക് കയറിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത് ചോര വാർന്ന് അവശ നിലയിലായ യുവാവിനെയാണ്. ഉടൻ പൊലീസ് വാഹനത്തിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നു പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈത്തണ്ട മുറിച്ച ശേഷം യുവാവ് ചിത്രമെടുത്ത് തൻ്റെ സുഹൃത്തുക്കൾക്ക് അയച്ച് നൽകിയിരുന്നു. അവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിൻ്റെ വീട്ടിലേക്ക് കുതിച്ചത്.
എസ്ഐ അബൂബക്കർ, എഎസ്ഐമാരായ ഫൈസൽ കേളോത്ത്, സി.ഖാദർ, സീനിയർ സിപിഒ മുഹമ്മദ് ജംഷിദ്  എന്നിവരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. 
യുവാവ് നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നു. 
യുവാവ് ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍