എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍
ബത്തേരി : പോക്കറ്റില്‍ ലഹരിമരുന്നും പുകയ്ക്കാന്‍ ഗ്ലാസ് ട്യൂബും; ബംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് കാറിൽ വരികയായിരുന്ന എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍.
വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 41 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പോലീസ് പിടിയിലായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ബെംഗളൂരുവിൽനിന്നു കാറിലെത്തിയ രണ്ടുപേർ പിടിയിലായത്. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ബെംഗളൂരുവിൽനിന്നു വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നു നടത്തിയ പരിശോധനയിൽ ജസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്നു ലഹരിമരുന്നും ഇത് ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ എൻഡിപിഎസ് കേസ് റജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.
നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ വിപണി വില സ്ഥിരമല്ലെങ്കിലും, പൊലീസ് അന്വേഷണ റിപ്പോർട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ നിയമവിരുദ്ധ വിപണിയിൽ 1 ഗ്രാം MDMA-യ്ക്ക് ഏകദേശം ₹3,000 മുതൽ ₹10,000 വരെയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് 41 ഗ്രാം MDMA-യ്ക്ക് ഏകദേശം ₹1.2 ലക്ഷം മുതൽ ₹4 ലക്ഷം രൂപ വരെ വില വരാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍