Responsive Ad

വിദ്വേഷ പോസ്റ്റ്: എസ്ഐക്ക് സസ്പെൻഷൻ

വിദ്വേഷ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തില്‍ തൊടുപുഴ സ്റ്റേഷനിലെ എസ്ഐ കെ. വിജേഷിനെ സസ്പെന്‍ഡ് ചെയ്തു. ഓണപ്പൂക്കളം അലങ്കോലമാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പാലാരിവട്ടത്ത് 'തട്ടമിട്ട യുവതി പൂക്കളം തട്ടിത്തെറിപ്പിക്കുന്നു' എന്ന പേരില്‍ ഒരു ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍നിന്ന് വിദ്വേഷ പ്രചാരണവും ശക്തമായിരുന്നു. എന്നാല്‍ പാലാരിവട്ടത്ത് ഇത്തരമൊരു സംഭവം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2024ല്‍ ബെംഗളൂരുവില്‍ നടന്ന സംഭവത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നതെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുണ്ട്. ഇതിനിടെയാണ് ചിത്രവുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍ പ്രചാരണം അതേപടി പങ്കുവെച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത്.
'മാന്തിയത് പട്ടിയല്ല, മദ്രസ പന്നികളാണെന്ന് സിസിടിവി നോക്കിയപ്പോള്‍ മനസ്സിലായി' എന്നായിരുന്നു എസ്.ഐ പങ്കുവെച്ച പോസ്റ്റിലെ പരാമര്‍ശം.  സംഭവത്തില്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജേഷിനെതിരെ തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പരാതി നല്‍കിയിരുന്നു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍