Responsive Ad

പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ

കൊയിലാണ്ടി: പത്തുവയസുകാരനെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുചുകുന്ന് പുതിയോട്ടിൽ റസിക് ലാൽ (65) അറസ്റ്റിലായി.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി തന്നെ കൊയിലാണ്ടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വടകര കോടതിയിൽ ഹാജരാക്കുകയും കോടതി 13 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

കേസിൽ കൂടുതൽ അന്വേഷണം കൊയിലാണ്ടി പൊലീസ് തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍