Responsive Ad

വാട്സാപ് പ്രായനിബന്ധന കൊണ്ടുവരുമോ?

പ്രായപൂർത്തിയാവാത്ത വർ മെസേജിങ്, സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ കർശന നിയമങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടോ എന്നചർച്ച ഓൺലൈനിൽ സജീവമാണ്. ചില ഉപയോക്താക്കളോട് വാ ട്സാപ് ജനനത്തീയതി നൽകാൻ ആവശ്യപ്പെട്ടതാണ് അഭ്യൂഹത്തിന് കാരണം. അതേസമയം, കമ്പനിയോ ഇന്ത്യൻ ഭരണകുടമോ അത്തരമൊരു നീക്കം സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. വാട്‌സാപ് ഉപയോ ക്താക്കളോട് പ്രായം ചോദിക്കുന്നത് പുതിയ സംഭവമല്ല. ഹെൽപ് പേജിൽ രജിസ്റ്റർ ചെയ്യുമ്പോഴും ചില ഫീച്ചറുകൾ ഉപയോഗിക്കുമ്പോഴും പ്രായം ചോദിക്കാറുണ്ട്.

ചില മെറ്റ എ.ഐ ഫീച്ചറുകളും സ്റ്റാറ്റസിലും ചാനലുകളിലും കാണി ക്കുന്ന പരസ്യങ്ങളും പ്രായത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കാൻ പ്രായം അറിയുന്നത് സഹായകമാണെന്നാണ് കമ്പനിയുടെ വിശദീകരണം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രായം സംബന്ധിച്ച നിയമ ബാധ്യതകൾ നിലനിൽക്കുന്നുമുണ്ട്. ഉദാഹരണമായി, ആസ്ട്രേലിയ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക്ക്, സ്നാപ്‌ചാറ്റ്, എക്സസ്, റെഡിറ്റ്, യൂട്യൂബ് ഉൾപ്പെടെ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ വിലക്കിയിട്ടുണ്ട്. ദോ ഷകരമായ ഉള്ളടക്കം, സൈബർ ബു ള്ളിങ്, ഓൺലൈൻ ചൂഷണം എന്നി വയിൽനിന്ന് കുട്ടികളെ രക്ഷിക്കുകയാ ണ് ലക്ഷ്യം. അവിടെയും വാട്‌സാപി
നെ വിലക്ക് പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ഇപ്പോൾ ഇല്ല എന്നേ പറയാനൊക്കൂ. ഭാവിയിൽ കുട്ടി കളുടെ സമൂഹ മാധ്യമത്തിന് നിയന്ത്ര ണങ്ങൾ ഏർപ്പെടുത്തിക്കൂടായ്കയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍