മരട് അനീഷ് കാപ്പാ നിയമപ്രകാരം ജയിലിൽ
കൊച്ചി : നിരവധി ക്രിമിനൽ കേസ്സിൽ പ്രതിയായ അന്തർസംസ്ഥാന കുറ്റവാളി അനീഷ് ആന്റണി @ മരട് അനീഷ്, വയസ്-40, ആനക്കാട്ടിൽ ഹൗസ്, പനക്കപ്പറമ്പിൽ ലൈൻ, മരട് എന്നയാളെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു. കേരളം , തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലായി 2 -കൊലപാതക കേസ്, 8 -കൊലപാതക ശ്രമം, 17 -അടിപിടി, 11 -കൂട്ടായ്മ കവർച്ച, 5- ആംസ് ആക്ട്, 1 -മയക്കുമരുന്ന് കേസ്, 1-ഭീഷണിപ്പെടുത്തി പണം അപഹരിക്കൽ തുടങ്ങിയ നിരവധി കേസ്സിലെ പ്രതിയാണ് മരട് അനീഷ്. ടിയാൻ 08.11.2023 തീയ്യതി മുതൽ 07.05.2023 തീയ്യതി വരെ കാപ്പ നിയമ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ശിക്ഷ അനുഭവിച്ചിരുന്നതാണ്. പീന്നീട് ജയിലിൽ നിന്നറങ്ങിയ ശേഷം തമിഴ് നാട് , കോയമ്പത്തൂർ കണ്ടെ ഗൗണ്ടൻ ചാവടി സ്റ്റേഷൻ പരിധിയിൽ കൂട്ടായ്മ കവർച്ച നടത്തുകയും ഏറ്റവും ഒടുവിലായി നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധയിലെ ഒരു സ്പായിൽ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ നെടുമ്പാശ്ശേരി പോലീസ് ഇയ്യാളെ 06.07.2026 തീയ്യതി അറസ്റ്റു ചെയ്തിരുന്നതും തുടർന്ന് അനീഷ് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ടിയാൻ ക്രിമിനൽ കേസുകളിൽ പ്രതിയായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണർ അശ്വതി ജിജി IPS ന്റെ ശുപാർയിൽ ബഹു എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക IAS ന്റെ ഡി.സി.ഇ.കെ.എം/ 308/2026 എം 07 തീയ്യതി 13.08.2026 നമ്പർ പ്രകാരം കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ എറണാകുളം അസി.കമ്മീഷണർ ശ്രീ. KJ പീറ്ററിന്റെ മേൽനോട്ടത്തിൽ മരട് പോലീസ് സ്റ്റേഷൻ SHO ശ്രീമതി .ഷാഹിന, എസ്.ഐ അനിൽകുമാർ, എഎസ്.ഐ മാരായ സനീപ്, സുമേഷ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, സിവിൽ പോലീസ് ഓഫീസർ ഫസൽ എന്നിവരടങ്ങിയ സംഘമാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ IPS അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍