നരിക്കുനി സ്റ്റേഷനിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ചു
നരിക്കുനി : നൻമണ്ട –നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് മരിച്ചത്. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും തലക്കുളത്തൂർ സ്വദേശിയുമായ ഷനൽ പി.ടി. (40) ആണ് മരിച്ചത്. ചികിത്സയിലായിരുന്ന ഷനൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
രണ്ട് ദിവസം മുമ്പായിരുന്നു അപകടം. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും ഇടിച്ചാണ് അപകടമുണ്ടായത്. തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ ഷനലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രന്റെ മകനാണ് ഷനൽ. നിലവിൽ കുടുംബസമേതം എടക്കരയിലാണ് താമസം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍