മലയാള മനോരമ സ്പെഷൻ കറസ്പോണ്ടന്റ് ജിജോ ജോൺ അന്തരിച്ചു
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തിട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.
കേരള പ്രസ് അക്കാദമിയിൽ നിന്നു ജേണലിസം പഠനം പൂർത്തിയാക്കിയ ജിജോ അതിനു പിന്നാലെ മനോരമയിൽ ചേരുകയായിരുന്നു. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിൽ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ. രാവിലെ ജിമ്മിൽ നിന്നും വന്നപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിജോ ആശുപത്രിയില്‍ എത്തുകയായിരുന്നു.
ഭാര്യ രമ്യയാണ് കാറോടിച്ചിരുന്നത്.
മനോരമ ഓഫീസിന്റെ മുന്നിലെത്തിയപ്പോഴേക്കും കാറിൽ ബോധരഹിതനായി.
ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ച ഉടൻ ജീവന് രക്ഷപെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കേവലം 54 വയസ്സുള്ള അദ്ദേഹം
700 കോടി രൂപയുടെ വൻ നിക്ഷേപ തട്ടിപ്പ് വെളിപ്പെടുത്തിയത് നിർണായകമായിരുന്നു.
വിപിവിവി' (VPVV) എന്ന കമ്പനിയുടെ മറവിൽ, അമേരിക്കൻ പ്രതിരോധ വകുപ്പിലേക്ക് ആയുധങ്ങൾ നിർമിച്ചു നൽകാനുള്ള കോടികളുടെ കരാർ കൈവശമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു നിക്ഷേപകരിൽ നിന്ന് തുക തട്ടിയത്.
മലയാളികളടക്കം ഏകദേശം അഞ്ഞൂറോളം ആളുകളിൽ നിന്നാണ് തട്ടിപ്പുസംഘം 700 കോടിയോളം രൂപ കവർന്നത്.
തട്ടിപ്പിൽ മുൻ പോലീസ് ഉദ്യോഗസ്ഥരുടെയും ഉന്നതരുടെയും പങ്കും, കേസുകൾ ഒതുക്കിത്തീർക്കാൻ നടന്ന നീക്കങ്ങളും തെളിവുകൾ സഹിതം പരമ്പരയിലൂടെ അദ്ദേഹം പുറത്തുകൊണ്ടുവന്നു.
2015 ൽ രാംനാഥ് ഗോയങ്ക അവാർഡ് നേടിയിരുന്നു.
പത്രപ്രവർത്തനത്തിലെ മികവിനുള്ള ഈ അഭിമാനകരമായ ദേശീയ അവാർഡ് ആണ്.
ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ: മലയാള മനോരമയ്ക്ക് നൽകിയ മികച്ച പത്രപ്രവർത്തന സംഭാവനകൾക്ക് 2020 ൽ ലഭിച്ചു.
നിരവധി സാമ്പത്തിക തട്ടിപ്പുകള്‍, സുരക്ഷാ വീഴ്ചകള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് നിർണായ റിപ്പോർട്ടുകൾ ചെയ്തിട്ടുണ്ട്.
കേരളത്തിലെ സ്വർണ്ണക്കടത്ത് ശൃംഖലകളെയും അതിന്റെ പിന്നിലെ അധോലോക ബന്ധങ്ങളെയും കുറിച്ച് ജിജോ നടത്തിയ വിപുലമായ പരമ്പരകൾ, കള്ളക്കടത്തുകാരെയും അവരുടെ സഹായികളെയും കണ്ടെത്താൻ കേരള പോലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും സഹായം ആയിട്ടുണ്ട്.
ഇന്നത്തെ മനോരമയിൽ സിഎംആര്‍എല്‍ രേഖകളില്‍ മറ്റു നേതാക്കളുടെ പേരുകള്‍ ഉള്ള വിവരവും ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഒരു അധ്യായമാണ് പാതി വഴിക്ക് അവസാനിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍