രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ
പാലക്കാട് : പുതിയ പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.
പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നാണു പ്രത്യേക അന്വേഷണ സംഘം രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. അതീവ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കങ്ങൾ.
തൃശ്ശൂരിലായിരുന്ന രാഹുൽ പാലക്കാട്ടേക്ക് തിരിച്ചെത്തിയത് രാത്രി 9 മണിയോടെയായിരുന്നു. പുതിയ പരാതി ലഭിച്ചതിന് പിന്നാലെ രാഹുല്‍ മുഴുവന്‍ സമയം പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പുതുതായി ലഭിച്ച പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ഈ പരാതി പ്രകാരം ചുമത്തി കേസ് എടുത്തിട്ടുണ്ട്. വിവരങ്ങൾ പുറത്തു പറഞ്ഞാൽ അതിജീവിതയുടെ പിതാവിനെ അപായപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. രാഹുലിനെതിരായ നിർണ്ണായക തെളിവുകള്‍ പരാതിക്കാരിയായ യുവതി പൊലീസിനു കൈമാറിയിരുന്നു. പ്രതിയായ എംഎൽഎ ഇത്തവണ രക്ഷപ്പെടാതിരിക്കാൻ അതീവ ജാഗ്രതയിലായിരുന്നു.

Post a Comment
0 Comments