New Delhi
ബെംഗളൂരു സ്ഫോടനക്കേസ്: 4 മാസത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി :
അബ്ദുൾ നാസർ മദനി പ്രതിയായ ബെംഗളൂരു
സ്ഫോടനക്കേസിൽ 4 മാസത്തിനുള്ളിൽ അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണ കോടതിക്ക് നിർദ്ദേശം നൽകി. കേസിലെ 28-ാം പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. താജുദ്ദീനായി അഭിഭാഷകൻ ഡോ അലക്സ് ജോസഫാണ് ഹാജരായത്. 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് വ്യക്തമാക്കിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്.
Post a Comment
0 Comments