വെള്ളമുണ്ട പഞ്ചായത്തിൻ്റെ വിഭിന്നശേഷി കലോത്സവം


വെള്ളമുണ്ട : പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വർണ്ണചിറകുകൾ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. വെള്ളമുണ്ട എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. 
വിഭിന്ന ശേഷിക്കാരുടെ കലാ-കായിക കഴിവുകൾ വികസിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനും വേണ്ടി സർക്കാർ നടപ്പാക്കിവരുന്ന പദ്ധതിയാണിത്.
ബഷീർ കൊടുവള്ളിയുടെ മാജിക് ഷോയും ഉണ്ടായി.
കലാമത്സരങ്ങളിൽ പങ്കെടുത്ത 
വിഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 
സമ്മാനം വിതരണം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷയായി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുരിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കല്യാണി പി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എം അനിൽകുമാർ, സീനത്ത് വൈശ്യൻ, ഇ കെ സൽമത്ത്, അസീസ് പി എ, അമ്മദ് കൊടുവേരി, ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു, സന്ധ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ 
മംഗലശ്ശേരി നാരായണൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments