വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനേഴുകാരൻ മരിച്ച നിലയില്‍

കണ്ണൂർ : ഒൻപത്  ദിവസം മുൻപ് വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോയ കൗമാരക്കാരനെ 
മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കോട്ടയം തട്ടില്‍ സ്വദേശി ടിബിനെയാണ് (17) പാലക്കയം തട്ടിന് സമീപമുളള  പറമ്പിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 15 മുതലാണ് ഇതിനെ കാണാതായത്. പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം  പുരോഗമിക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്തു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

0 Comments