ഭൂട്ടാൻ കാറുകൾ: സർവത്ര തട്ടിപ്പ്


കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ദുൽഖർ സൽമാന്റെ കാർ

കൊച്ചി : ഭൂട്ടാനിൽ നിന്നു ഒട്ടേറെ ആഢംഭര കാറുകൾ കൊണ്ടു വന്ന് കേരളത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കസ്‌റ്റംസ്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് വാഹനം ഇന്ത്യയിൽ എത്തിച്ച് വിൽപന നടത്തുന്നത്. ജിഎസ്‌ടി തട്ടിപ്പും നടത്തിയിട്ടുണ്ട്. ആഢംഭര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നു കൊണ്ടു വരുന്നതിനും ഇവിടെ റജിസ്‌റ്റർ ചെയ്യുന്നതിനും വ്യാജമായി രേഖകൾ സൃഷ്‌ടിച്ചു. 2014 ൽ നിർമിച്ച വാഹനം 2005 റജിസ്ട്രേഷനിൽ പരിവാഹൻ വെബ് സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സൈറ്റ് പോലും ഹാക്ക് ചെയ്തോ എന്ന സംശയവും ബലപ്പെടുന്നു.
സിനിമാ താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നു. കേരളത്തിൽ 35 കേന്ദ്രങ്ങളിലാണു കസ്‌റ്റംസ് പരിശോധന നടത്തിയത്. താരങ്ങൾ ഇതിന്റെ ഗൗരവം അറിഞ്ഞ് ആയിരിക്കില്ല ഇത്തരം വാഹനങ്ങൾ വാങ്ങി ഉപയോഗിച്ചതെന്ന് അധികൃതർ പറയുന്നു. ദുൽഖർ സൽമാൻ്റെ രണ്ട് കാറുകൾ കസ്‌റ്റംസ്‌ കസ്‌റ്റഡിയിൽ എടുത്തു. പല വ്യവസായ പ്രമുഖരുടെ വീടുകളിലും ഗാരേജുകളിലും കസ്‌റ്റംസ്‌ പരിശോധന നടത്തിയിട്ടുണ്ട്. 36 വാഹനങ്ങൾ കസ്‌റ്റഡിയിൽ എടുത്തു കേരളത്തിൽ ഇരുനൂറോളം ഭൂട്ടാൻ വാഹനങ്ങൾ ഉപയോഗിക്കുന്നതായി കസ്‌റ്റംസ്‌ കമ്മിഷണർ ടി.ടിജു പറഞ്ഞു. നിയമവിരുദ്ധ വാഹനങ്ങൾ ആണെങ്കിൽ പിഴയടച്ച് രക്ഷപ്പെടാവുന്ന കേസുകൾ അല്ല ഇവയൊന്നും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 ഭൂട്ടാൻ വാഹനങ്ങൾ കസ്‌റ്റഡിയിൽ എടുത്തു.
ഭൂട്ടാൻ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി വിവിധ എംബസികളുടെയും സേനയുടെയും രേഖകളും സീലുകളും വ്യാജമായി നിർമ്മിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. 


Post a Comment

0 Comments