തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർമാർക്ക് സവിശേഷ നമ്പർ

തിരുവനന്തപുരം : തദ്ദേശസ്ഥാപന  വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നു. SEC എന്നീ ഇംഗ്ലിഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേരുന്നതായിരിക്കും ഈ  തിരിച്ചറിയല്‍ നമ്പര്‍. 
തദ്ദേശസ്ഥാപന വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികള്‍ക്കും, അന്വേഷണങ്ങള്‍ക്കും ഈ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കാം. 
എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കിക്കൊണ്ടാണു പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നത്.
2025 സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും ഭേദഗതിവരുത്താനും അവസരമുണ്ട്. 
2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ്  മെwww.sec.kerala.gov.in 


Post a Comment

0 Comments