കരൂർ ദുരന്തം: മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

ചെന്നൈ
കരൂറില്‍ തമിഴക വെട്രി കഴകം റാലിക്കിടെ തിക്കിലും തിരക്കിലും  മരിച്ചവരുടെ എണ്ണം 39 ആയി. മരണസംഖ്യ ഉയരുമെന്ന ആശങ്കകൾ ശക്തമാണ്.
അപകടസാഹചര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തമിഴ്നാട്ടിലെ കരൂറിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്, സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും  മരിച്ചവരുടെ എണ്ണം 39 ആയി. 50 ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്  തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകും. സംഭവം അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ചു. കരൂറിൽ റാലിക്കിടെ അപകടമുണ്ടായ സാഹചര്യം പരിശോധിക്കാനും ദുരന്തത്തെ തുടർന്ന് സ്വീകരിച്ച രക്ഷാ ദുരിതാശ്വാസ നടപടികളുടെ വിശദാംശങ്ങൾ നൽകാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചു.  അപകടത്തിൽ നടൻ വിജയ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Post a Comment

0 Comments