Kerala Forest
വരൂ! സൗജന്യമായി കാട്ടുകയറാം
തിരുവനന്തപുരം : കാടകങ്ങൾ കടന്ന് പ്രകൃതിയുടെ വ്യത്യസ്തവും വേറിട്ടതുമായ ഭാവങ്ങൾ അറിയാൻ ഇപ്പോൾ സൗജന്യമായി അവസരം.
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വാരാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.
Post a Comment
0 Comments