ഖാദി ഉപയോഗം വര്‍ദ്ധിച്ചു : പ്രധാനമന്ത്രി


ന്യൂ ഡൽഹി : കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്ത് ഖാദിയുടെ പ്രചാരം വര്‍ദ്ധിച്ചതായി മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി.
ഖാദി വില്‍പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായും  അദ്ദേഹം പറ‍ഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ഖാദി ഉല്‍പന്നമെങ്കിലും വാങ്ങണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.  
രാജ്യത്തെ കൈത്തറി-കരകൗശലമേഖലകളുടെ മുന്നേറ്റം വ്യക്തമാക്കുന്ന തമിഴ്നാട്ടിലെ യാഴ് നാച്വറല്‍സ്, ഝാര്‍ഖണ്ഡിലെ ജോഹര്‍ഗ്രാം ബ്രാന്‍ഡ്, ബിഹാറിലെ സങ്കല്പ് ക്രിയേഷന്‍ തുടങ്ങിയ സംരംഭങ്ങള്‍ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശമിച്ചു. 

Post a Comment

0 Comments