ഫ്രഷ് കട്ട് പ്രതിഷേധം; വൻസംഘർഷം


താമരശ്ശേരി : അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തുടരുന്ന സമരത്തിൽ വൻ സംഘർഷം. പൊലീസ് ഉദ്യോഗസ്‌ഥർക്കും നാട്ടുകാർക്കും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. റൂറൽ എസ്‌പി കെ.ഇ.ബൈജു, താമരശ്ശേരി എസ്എച്ചഒ സായൂജ് ഉൾപ്പെടെ ഇരുപതോളം പൊലീസുകാർക്കും സ്ത്രീകൾ ഉൾപ്പെടെ നിരവധി സമരക്കാർക്കും പരുക്കേറ്റു. ഫാക്‌ടറിയുടെ പ്രവർത്തനം കാരണം ജീവിതം ദുസ്സഹമായ നാട്ടുകാരാണ് സമരവുമായി രംഗത്ത് എത്തിയത്. പിരിഞ്ഞു പോകാതിരുന്ന സമരക്കാർക്കു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തി ചാർജും നടത്തി. ഇതിനിടെ പൊലീസിനു നേരെ കല്ലേറും ഉണ്ടായി. ഫാക്‌ടറി പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവർ ഫാക്‌ടറിക്ക് ഉള്ളിൽ തീയിട്ടു.

Post a Comment

0 Comments