ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി അഭ്യൂഹം
ഇസ്‌ലാമാബാദ് : പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും ലോകോത്തര ക്രിക്കറ്റ് താരവുമായ
ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി അഭ്യൂഹം. 2023 മുതൽ റാവൽപിണ്ടിയിലെ ആഡ്യാല ജയിലിൽ തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ബലൂചിസ്‌താൻ വിദേശകാര്യ മന്ത്രാലയം ഇമ്രാൻ കൊല്ലപ്പെട്ടതായി എക്‌സിൽ പോസ്‌റ്റ് ചെയ്‌തതോടെയാണു അഭ്യൂഹം പരന്നത്. എന്നാൽ ഇക്കാര്യം പാക്ക് ഭരണകൂടം സ്‌ഥിരീകരിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലും അഭ്യൂഹം വലിയതോതിൽ പരന്നിട്ടുണ്ട്. പാക്ക് തെഹ്രീക്കെ ഇൻസാഫ് പാർട്ടിയുടെ (പിടിഐ) ചെയർമാനാണ് ഇമ്രാൻ ഖാൻ. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ കഴിഞ്ഞ കുറേ മാസങ്ങളായി സന്ദർശിക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. ഇമ്രാൻ ഖാനെ ജയിലിൽ സന്ദർശിക്കാൻ എത്തിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മർദിച്ചിരുന്നു. സഹോദരിമാരായ നൂറീൻ ഖാൻ, അലീമ ഖാൻ, ഉസ്‌മ ഖാൻ എന്നിവർക്കാണ് പൊലീസിൻ്റെ മർദനമേറ്റത്.

Post a Comment
0 Comments