വെർച്വൽ അറസ്റ്റ് തട്ടിപ്പ്: ഒരു കോടിയിലേറെ സൈബർ പൊലീസ് വീണ്ടെടുത്തു
കൊച്ചി : വെര്‍ച്വല്‍ അറസ്റ്റ് ഭീഷണിയിലൂടെ മുതിര്‍ന്ന പൗരനില്‍ നിന്നു തട്ടിയെടുത്ത ഒരു കോടി ആറ് ലക്ഷം രൂപ തിരികെ പിടിച്ചു.
എറണാകുളം സ്വദേശിയും മുതിര്‍ന്ന പൗരനുമായ ഡോക്ടറിൽ നിന്നു വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെയാണ് വൻതുക കൈകാരാക്കിയത്
തട്ടിയെടുത്ത ഒരു കോടി 30 ലക്ഷം രൂപയില്‍ ഒരു കോടി ആറ് ലക്ഷം രൂപ വീണ്ടെടുക്കാൻ പൊലീസ് സൈബര്‍ വിഭാഗത്തിനു കഴിഞ്ഞു.
മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗി ച്ചിട്ടുണ്ടെന്നും സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള വ്യാജേന തട്ടിപ്പുസംഘം ബന്ധപ്പെടുകയും തുടര്‍ന്ന് വീഡിയോ കോളില്‍ വന്നു വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് 48 മണിക്കൂറോളം അദ്ദേഹത്തെ തടഞ്ഞ് വയ്ക്കുകയും ചെയ്തു.
തടഞ്ഞ് വെച്ച സമയത്ത് തന്നെ ഡോക്ടറെക്കൊണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റുകയും ചെയ്തു.
തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടന്‍ 1930 ല്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഷ്ടമായ തുകയില്‍ ഒരു കോടി ആറ് ലക്ഷം രൂപ തിരികെ പിടിക്കാനായി.
മുതിര്‍ന്ന പൗരൻമാരെ കേന്ദ്രീകരിച്ചാണ് നിലവില്‍ സംസ്ഥാനത്ത് ഏറ്റുവം കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നത്.
വെര്‍ച്വല്‍ അറസ്റ്റ് എന്നത് നിയമപരമല്ല എന്ന വിവരം പൊതു സമൂഹം മനസ്സിലാക്കേണ്ടതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടുക.
ഗോള്‍ഡണ്‍ അവറില്‍ തന്നെ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാന് സാധ്യത വളരെ കൂടുതലാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment
0 Comments