ചാടിക്കയറി ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുത്
QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ: പോലീസ് നൽകുന്ന മുന്നറിയിപ്പുകൾ.
• അറിയാത്ത ഉറവിടത്തിൽ നിന്നുള്ള QR കോഡുകൾ സ്കാൻ ചെയ്യരുത്.
• റോഡ്‌സൈഡ് പോസ്റ്ററുകൾ, വാൾപേപ്പറുകൾ, അപ്രതീക്ഷിതമായ വാട്ട്‌സ്ആപ്പ് / ഇമെയിൽ സന്ദേശങ്ങൾ മുതലായവയിൽ വന്ന QR കോഡുകൾ അപകടകരമായ വെബ്‌സൈറ്റുകളിലേക്കോ ഫിഷിംഗ് പേജുകളിലേക്കോ നയിക്കാം.
QR Code കോഡുകൾ വഴി പണം അയയ്‌ക്കുന്നതിന് മുൻപ് ഉറപ്പ് വരുത്തുക.
• പേയ്‌മെന്റ് ആപ്പുകൾ (phone pe,gpay,paytm) വഴി ലഭിക്കുന്ന QR കോഡുകൾ ശരിയായ വ്യക്തിയുടേതാണോ എന്ന് പേര് പരിശോധിക്കുക.
QR Code കോഡ് സ്റ്റിക്കർ മാറ്റി പതിച്ചിരിക്കാമെന്നത് ശ്രദ്ധിക്കുക.
• ചില തട്ടിപ്പുകാർ യഥാർത്ഥ ബോർഡിലോ ഷോപ്പിലോ കൃത്രിമ സ്റ്റിക്കർ QR പതിപ്പിക്കും.
QR Code കോഡ് വഴി ഡൗൺലോഡ് ലിങ്കുകൾ ഒഴിവാക്കുക.
• അജ്ഞാത ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്ന QR കോഡുകൾ malware ഉൾക്കൊള്ളാം.
SCAN ചെയ്യുന്നതിന് മുൻപ്
• ഉറവിടം വിശ്വസനീയമാണെന്ന് ഉറപ്പാക്കുക.
• QR കോഡിന്മേൽ അന്യ സ്റ്റിക്കർ പതിച്ചിട്ടുണ്ടോ എന്ന് നോക്കുക.
SCAN ചെയ്തതിനു ശേഷം
• URL തുറക്കുന്നതിന് മുമ്പ് ലിങ്ക് പ്രിവ്യൂ നോക്കുക.
• ഡൊമെയ്ൻ പേര് (ഉദാ:gpay.com അല്ലെങ്കിൽ google.com) കൃത്യമായി ഒപ്പമാണോ എന്ന് പരിശോധിക്കുക.
• അനാവശ്യമായി OTP, പാസ്‌വേഡ്, PIN തുടങ്ങിയവ ഒരിക്കലും നൽകരുത്.
സുരക്ഷാ ടിപ്സ്
• നിങ്ങളുടെ ഫോൺ / ആപ്പ് സമയം സമയത്ത് അപ്ഡേറ്റ് ചെയ്യുക.
• vpn അല്ലെങ്കിൽ സെക്യൂർ നെറ്റ്‌വർക്ക് ഉപയോഗിക്കുക.
• സൈബർ ക്രൈം പോർട്ടൽ (ww.cybercrime.gov.in) വഴി സംശയകരമായ QR കോഡ് റിപ്പോർട്ട് ചെയ്യാം.
ബാങ്കിംഗ് സുരക്ഷ
• ബാങ്കുകൾ ഒരിക്കലും QR കോഡ് അയച്ച് പണം ലഭിക്കും എന്ന് പറയാറില്ല.
• QR സ്കാൻ ചെയ്യുന്നത് സാധാരണയായി പണം അയക്കുന്നതിനാണ്, സ്വീകരിക്കുന്നതല്ല.
• “SCAN TO RECEIVE MONEY y” എന്ന സന്ദേശം കണ്ടാൽ തട്ടിപ്പ് ആണെന്ന് കരുതുക.

Post a Comment
0 Comments