പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥാനാർഥി രാഹുൽ അറസ്റ്റിൽ

കോട്ടയം
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ഥാനാർഥി അറസ്റ്റിൽ. തദ്ദേശതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി 
പ്രചാരണം തുടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്.
കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി പുത്തൻപറമ്പിൽ രാഹുലാണ് (38) കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിൽ ആയ രാഹുൽ കോടതി ജാമ്യം ലഭിച്ച ശേഷം
മുങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് മത്സരിക്കാൻ നാമനിർദ്ദേശപത്രിക നൽകിയത്. 

Post a Comment

0 Comments