രാഹുൽ മാങ്കൂട്ടത്തിലിനു എതിരെ ബലാത്സംഗ പരാതി
തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി യുവതി.
കേരളത്തിന് പുറത്ത് താമസിക്കുന്ന
23 വയസ്സുള്ള യുവതി നല്‍കിയ പരാതിയില്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നെന്നും പരാതിക്കാരി പറയുന്നു.
ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ഒരു മുറിയിലേക്ക് കടന്നപ്പോള്‍ ഒന്നും സംസാരിക്കുകപോലും ചെയ്യാതെ രാഹുല്‍ ബലം പ്രയോഗിച്ച് താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെന്നും താന്‍ തയ്യാറല്ലെന്നും സമയം ആവശ്യമാണെന്നും വ്യക്തമായി പറഞ്ഞ് എതിര്‍പ്പറിയിച്ചതോടെ വിവാഹം കഴിക്കാന്‍ പോകുന്ന 'കമിതാക്കള്‍ക്കിടയില്‍' അത്തരം അടുപ്പം സ്വാഭാവികമാണെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

Post a Comment
0 Comments