കാണികളെ വിസ്മയിപ്പിച്ച് കലാപരിപാടികൾ


കോഴിക്കോട്
ബേപ്പൂരിന്റെ സായാഹ്നങ്ങളെ മനോഹരമാക്കി അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി അരങ്ങേറിയ കലാപരിപാടികൾ. ഉദ്ഘാടന പരിപാടികൾക്ക് ശേഷം പ്രധാന വേദിയായ മറീന ബീച്ചിൽ കുടുംബശ്രീ കള്‍ച്ചറല്‍ ഫെസ്റ്റിവലാണ് അരങ്ങേറിയത്. ബേപ്പൂർ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സിഡിഎസ് ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, സംഘഗാനം, ഒപ്പന, തിരുവാതിര കളി, നാടന്‍ പാട്ട്, സിനിമാറ്റിക് ഡാൻസ്  കലാപരിപാടികളാണ്  നിറഞ്ഞ സദസ്സിന് വേറിട്ട അനുഭവമായത്. 

മെഗാ ഇവന്റുകൾക്ക് പകരം പ്രാദേശിക കലാകാരരുടെയും റസിഡൻസ് അസോസിയേഷനുകളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും പരിപാടികളാണ് ഇത്തവണ അരങ്ങേറിയത്. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നിവിടങ്ങളാണ് പരിപാടികൾക്കും മത്സരങ്ങൾക്കും വേദിയായത്. 
വേദി രണ്ട് ഓഷ്യാനസ് ചാലിയത്ത്
സ്റ്റുഡന്‍സ് ടാലന്റ് ഷോയും വേദി മൂന്ന് നല്ലൂര്‍ മിനി സ്റ്റേഡിയത്തിൽ
രാവിലെ ഉത്തരവാദിത്ത ടൂറിസം സ്റ്റാള്‍ എക്സിബിഷനും വൈകിട്ട് ഓള്‍ഡ് ഈസ് ഗോള്‍ഡ് - സീനിയര്‍ സിറ്റിസണ്‍സ് കള്‍ച്ചറല്‍ പ്രോഗ്രാമുകളും വേദി നാലിൽ മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ പാര്‍ക്ക്, റഹ്മാന്‍ ബസാറിൽ വൈകീട്ട് മ്യൂസിക്കല്‍ നൈറ്റും വേദി അഞ്ച് രാമനാട്ടുകര ഗവ. എ യു പി സ്‌കൂളിൽ തിയേറ്റര്‍ ഫെസ്റ്റ് - ജെമിനി റോക്ക്സ്, തമ്പുരാന്‍, വേദി ആറ് ചെറുവണ്ണൂര്‍ വി പാര്‍ക്കിൽ വൈകീട്ട്  ചില്‍ഡ്രന്‍സ് മാജിക്ക് ഷോയും വേദി ഏഴ് നല്ലളം വി പാര്‍ക്കിൽ ഹരിത താളം - കള്‍ച്ചറല്‍ പ്രോഗ്രാമും അരങ്ങേറി.

Post a Comment

0 Comments