ശബരിമല: ഏഴു പാളികളിലും സ്വർണ കൊള്ള


പത്തനംതിട്ട
ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്ന് എസ്‌ഐടിയുടെ റിപ്പോര്‍ട്ട് എൽഡിഎഫിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് നേതൃത്വത്തിന് ആശങ്ക. 
ഏഴു പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി എസ്‌ഐടി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്ന സാഹചര്യത്തിലാണ് എൽഡിഎഫ് രാഷ്ട്രീയമായി കൂടുതൽ പ്രതിരോധത്തിലാക്കുന്നത്. 
ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നതായി സൈറ്റി റിപ്പോർട്ട് പറയുന്നു. കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി സമര്‍പ്പിച്ച പകര്‍പ്പിലാണ് സുപ്രധാന കണ്ടെത്തല്‍. ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികള്‍ക്ക് മുകളിലെ ശിവരൂപത്തിലെ ഉള്‍പ്പെടെ ഏഴ് പാളികളിലെയും സ്വര്‍ണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ പ്രതിരോധത്തെ പുതിയ കണ്ടെത്തലുകൾ ചോദ്യം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

Post a Comment

0 Comments