Responsive Ad

ദീപക്കിൻ്റെ മരണം: യുവതിക്കെതിരെ പൊലീസ് കേസെടുത്തു


കോഴിക്കോട് : യാത്രയ്ക്കിടെ ബസിൽ വച്ച് ലൈംഗികാതിക്രമ ആക്ഷേപത്തിനു ഇരയായി
യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ റീൽസ് എടുത്ത യുവതിക്കെതിരെ പൊലീസ് കേസ്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് കേസ് എടുത്തത്. ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ട്തൊടി ദീപക്കാണ് (42) ഇന്നലെ മരിച്ചത്. സ്വകാര്യ വസ്ത്ര നിർമാണ സ്ഥാപനത്തിൽ ജോലിക്കാരനായ ദീപക്ക് കണ്ണൂർ പയ്യന്നൂരിൽ എത്തിയപ്പോഴാണു പരാതിക്ക് ഇടയാക്കിയ സംഭവം. ട്രെയിൻ ഇറങ്ങിയ ശേഷം കയറിയ ബസിൽ വച്ചാണ് ദീപക്കിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി യുവതി പ്രചരിപ്പിച്ചത്. ഇത് ദുരുദ്ദേശ പരമാണെന്നും കർശന നടപടി വേണമെന്നും ആവശ്യം ഉയർന്നിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ യുവതിക്കെതിരെ പരാതി നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍