Responsive Ad

ജനകീയ പ്രഖ്യാപനങ്ങളും പദ്ധതികളും നിറഞ്ഞ ബജറ്റ്


തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ആറാമത്തെയും ബജറ്റിൽ വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങൾ. എല്ലാതലങ്ങളിലും ബജറ്റിൻ്റെ ആനുകൂല്യങ്ങൾ  മന്ത്രി ഉറപ്പാക്കിയിട്ടുണ്ട്.

*ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങൾ:

ആർട്സ് ആൻഡ് സയൻസ്കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി

ഓട്ടോറിക്ഷ -ടാക്‌സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

കാൻസർ, എയ്‌ഡ്‌സ് രോഗികളുടെ പ്രതിമാസ പെൻഷൻ 1000 രൂപ ഉയർത്തി

തദ്ദേശ സ്ഥാപനങ്ങൾക്ക് വായ്‌പയെടുക്കാൻ ബോർഡ്

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും

മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും

സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപനം

സ്‌കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ കൂട്ടി

ആശാ വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു

അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു

ഹെൽപ്പർമാർക്ക് 500 രൂപ വർധന


കോളടിച്ച് സർക്കാർ ജീവനക്കാർ; ശമ്പള പരിഷ്കരണം നടപ്പിലാക്കും, ഡി എ പൂർണമായും തീർക്കും.

റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സയുള്‍പ്പെടെ ആരോഗ്യമേഖലയിലും ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ട്.

ഒന്നാം ക്ലാസ് മുതൽ ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം, വിദ്യാർഥികൾക്ക് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് മന്ത്രി. 

വി എസ് അച്യുതാനന്ദന്റെ ഓർമ്മയ്ക്ക് വി എസ് സെന്റർ 20 കോടി രൂപ അനുവദിച്ചു. 

രണ്ടാം പിണറായി സർക്കാർ ക്ഷേമപെൻഷനായി ഇതുവരെ നൽകിയത് 48,383.83 കോടി രൂപ. സർക്കാർ കാലാവധി പൂർത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെൻഷനായി നൽകും
62 ലക്ഷം ജനങ്ങൾക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ നൽകിയതായി മന്ത്രി പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍