പ്രീമിയം മദ്യം വാങ്ങൽ ഡിജിറ്റൽ ഇടപാടുകളിലൂടെ മാത്രമാകും
തിരുവനന്തപുരം : ഫെബ്രുവരി 15 മുതൽ ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളിലെ മദ്യ വില്പന പൂർണ്ണമായി പണരഹിത ഇടപാടുകളിലേക്ക് മാറ്റാൻ നീക്കം. എന്നാൽ ഈ തീരുമാനത്തിനെതിരെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രീമിയം കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്കോ ഉത്തരവിറക്കി. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, ഉപഭോക്താക്കളുടെ തിരക്ക് കുറയ്ക്കുക, ഇടപാടുകൾക്ക് കൃത്യമായ രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന വില്പനയുടെ 70 ശതമാനവും പണമിടപാടുകളിലൂടെയാണന്നും പുതിയ പരിഷ്കാരം തിരിച്ചടിയാകുമെന്നും ജീവനക്കാർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍