Responsive Ad

കൊലപാതകത്തിൽ കുറ്റബോധം ഉണ്ടെന്ന് വൈശാഖൻ


കോഴിക്കോട് : ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ വൈശാഖനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൃത്യം നടത്തിയ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ 24നാണ് വൈശാഖൻ യുവതിയെ മാളിക്കടവിലെ
തന്റെ ഇൻഡസ്ട്രിയൽ സ്ഥാപനത്തിൽ എത്തിച്ചു കൊലപ്പെടുത്തിയത്. 
മാളിക്കടവിലെ വൈശാഖന്റെ സ്ഥാപനത്തിലാണ് പ്രധാനമായും തെളിവെടുപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് യുവതിക്കായി ജ്യൂസ് വാങ്ങിയ കടയിലും ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊലപാതകത്തിൽ കുറ്റബോധമുണ്ടെന്ന് വൈശാഖൻ പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. കൃത്യം നടത്തിയ കാര്യം ഭാര്യയ്ക്കറിയാമെന്നും പ്രതി മൊഴി നൽകി. കൊല്ലപ്പെട്ട യുവതിയെ 16 വയസ്സു മുതൽ വൈശാഖൻ പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ ഡയറിയിൽ നിന്നാണ്  ഇക്കാര്യം പോലീസിന് മനസ്സിലായത്. ഇതോടെ കൊലപാതകത്തിന് പുറമേ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. യുവതിക്ക് ഇപ്പോൾ 26 വയസ്സാണ് പ്രായം.
മരിക്കാൻ വിസമ്മതിച്ച യുവതിയെ ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം വീണ്ടും പ്രേരിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകത്തിന്റെ മുഴുവൻ വേദങ്ങളും പൊലീസിനെ ലഭിച്ചത്. ഇവിടെനിന്ന് പോലീസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകളിൽ ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ റെക്കോർഡിങ്ങുകൾ ലഭിച്ചത് അന്വേഷണത്തിന് സഹായകമായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍