Responsive Ad

ഇഡി റെയ്ഡിനിടെ കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ വെടിയുതിർത്ത് മരിച്ചു


ബെംഗളൂരു : ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ.സി.ജെ.റോയ് (57) സ്വയം വെടിവെച്ചു മരിച്ചു. സി.ജെ.റോയ് കൊച്ചി സ്വദേശിയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡിങ് ഗ്രൂപ്പായ കോൺഫിഡന്റിൻ്റെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ചായിരുന്നു സംഭവം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാൻ പോയതായിരുന്നു. 
ഉടൻ ആശുപത്രിയിൽ  എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന തുടരുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധനക്ക് എത്തിയത്. നികുതി വെട്ടിപ്പ് ആരോപിച്ചാണ് ഇഡി പരിശോധന നടത്തിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍