Responsive Ad

പരിപാലിക്കാൻ ആരുമില്ല; സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം, ഒരാൾ മരിച്ചു

തൃശൂർ : പരിപാലിക്കാൻ ആരുമില്ലാതെ പ്രയാസപ്പെട്ട് കഴിഞ്ഞ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം. ഒരുമിച്ച് ജീവനൊടുക്കാൻ ശ്രമിച്ച മൂന്ന് സഹോദരിമാരിൽ ഒരാൾ മരിച്ചു. മണ്ഡലംകുന്ന്  ആറ്റൂർ മഠത്തിൽ പറമ്പിൽ സരോജനി അമ്മയാണ് (75) മരിച്ചത്. സഹോദരിമാരായ ജാനകി അമ്മയും (80) ദേവകി അമ്മയും (83) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് ഇവരെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പൊലീസും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തി. പിന്നാലെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സരോജനിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ജാനകിയെയും ദേവകിയെയും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതരാണ് മൂന്ന് പേരും. ജീവിത നൈരാശ്യം കാരണം കീടനാശിനി കുടിക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍