ബിയർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു
കോഴിക്കോട് : ബിയർ കയറ്റി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച്
ഡ്രൈവർ മരിച്ചു. ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ പുലർച്ചെ നാലുമണിയോടെയാണ് അപകടം. മൈസൂരിൽ നിന്ന് കോഴിക്കോട് ബീവറേജിലേക്ക് മദ്യവുമായി ആയി വന്ന ലോറി ഫോർഡ് എക്കോ സ്‌പോർട് കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ചു മറിയുകയുമായിരുന്നു. ലോറിയിൽ കുടുങ്ങിയ ഡ്രൈവർ വയനാട് സ്വദേശി അഖിൽ കൃഷ്ണനാണ് (30) മരിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഫൈസയിയുടെ നേതൃത്വത്തിൽ വെള്ളിമാട് കുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ആളെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചത്. ബിയർ കുപ്പികൾ പൊട്ടി ചില്ലുകൾ റോഡിൽ നിറയെ നിറഞ്ഞത് സേന നീക്കം ചെയ്തു.
റോഡിൽ വീണ് പൊട്ടാത്ത മദ്യകുപ്പികൾ എക്സൈസ് സംഘം ഗോഡൗണിലേക്ക് മാറ്റി.

Post a Comment
0 Comments