കുറ്റങ്ങളെല്ലാം നിഷേധിച്ച് മഡൂറോ


ന്യൂയോർക്ക് : അമേരിക്ക കസ്റ്റഡിയിലെടുത്ത് വിചാരണ ചെയ്യുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ
തൻ്റെ മേൽ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും നിഷേധിച്ചു. 
മാൻഹാട്ടൻ കോടതിയിലെ വിചാരണയ്ക്കിടയിലാണ് മഡൂറോ നിലപാട് വ്യക്തമാക്കിയത്. മാന്യനായ ഒരു വ്യക്തിയാണ് താനെന്ന് മഡുറോ കോടതിയിൽ പറഞ്ഞു. ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മഡൂറോയുടെ അടുത്ത വിചാരണ മാർച്ച് 17ന് ആയിരിക്കും. കൊളംബിയ, മെക്സിക്കൻ പ്രസിഡന്റുമാരും അമേരിക്കൻ പ്രസിഡണ്ടിനെതിരെ രംഗത്തെത്തി. താൻ മയക്കുമരുന്ന് കടത്തുകാരനല്ലെന്നും മാതൃ രാജ്യത്തിനായി ആയുധമെടുക്കുമെന്നുമാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞത്. മഡൂറോക്ക് അനുകൂലമായ ന്യൂയോർക്ക് പ്രകടനം നടന്നു. 
കൊളംബിയ, മെക്സിക്കൻ പ്രസിഡന്റുമാരും രംഗത്തെത്തി. 

Post a Comment

0 Comments