Responsive Ad

ഫരീദാബാദിൽ കൂറ്റൻ ആകാശ ഊഞ്ഞാൽ തകർന്നു



ഫരീദാബാദ് : പൊടുന്നനെ കളി ചിരികൾ കരച്ചിലായി മാറി.  കൂറ്റൻ ആകാശ ഊഞ്ഞാൽ (ജയന്റ്റ് വീൽ) തകർന്നു വീണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു.  അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു.  ഫരീദാബാദിലെ സൂരജ്‌കുണ്ഠ് രാജ്യാന്തര ക്രാഫ്റ്റ്സ് മേളയ്ക്കിടെയാണു ദുരന്തം.  ഉയരത്തിൽ നിന്നു താഴേക്ക് പതിക്കുന്ന ദൃശ്യം പുറത്തു വന്നു.  രാത്രിയോടെയാണ് അപകടം ഉണ്ടായത്.  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്‌ഥനാണ് മരിച്ചത്.  ഏതാനും ആളുകളുടെ നില ഗുരുതരമാണ്.  ഹരിയാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.  രക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമായി രക്ഷാപ്രവർത്തനങ്ങൾക്ക് ഇടയിലാണ്  ഇൻസ്പെക്ടർ ജദഗീഷ് പ്രസാദിന് സ്വന്തം ജീവൻ നഷ്‌ടമായത്.  ആകാശ ഊഞ്ഞാൽ പ്രവർത്തിപ്പിച്ച് തുടങ്ങി ഏതാനും റൗണ്ട് കറക്കം കഴിഞ്ഞ ശേഷമാണ് തകർന്നു വീണത്.  അമിത ഭാരമാണോ അപകടത്തിനു കാരണമായതെന്ന് അന്വേഷിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍