തോൽവി അറിയാതെ ടീം ഇന്ത്യ; സൂപ്പർ എട്ടിൽ
അഹമ്മദാബാദ് : ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ ടീം ഇന്ത്യ സൂപ്പർ എട്ടിൽ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെ 17 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്‌സ് 176 റൺസ് എടുത്തു. 33 റൺസെടുത്ത ബാസ് ഡിലീഡ് ടോപ് സ്കോററായി ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്‌ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെ മത്സരങ്ങൾക്കൊരുങ്ങുന്നത്. എന്നാൽ ഫീൽഡിങ്ങിൽ ടീം ഇന്ത്യ കുറേകൂടി മെച്ചപ്പെടാനുണ്ടെന്ന് ആരാധകർ പറയുന്നു. സ്കോർ: ഇന്ത്യ 20 ഓവറിൽ 6 ന് 193 നെതർലൻഡ്‌സ് 20 ഓവറിൽ 7 ന് 176.
മറുപടി ബാറ്റിങ്ങിൽ മുൻനിര ബാറ്റർമാർ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ നെതർലൻഡ്‌സിനു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് റൺസാണ് നെതർലൻഡ്‌സ് അടിച്ചെടുത്തത് ബാസ് ഡിലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാൻ (15 പന്തിൽ 23), മാക്‌സ് ഒഡൗഡ് (18 പന്തിൽ 20) എന്നീ മുൻനിര ബാറ്റർമാർ നെതർലൻഡ്‌സിനായി തിളങ്ങി ഒരുഘട്ടത്തിൽ റൺറേറ്റ് ഇന്ത്യയേക്കാൾ മുന്നിൽ പോയെങ്കിലും നിർണായക വിക്കറ്റുകൾ വീണതും വലിയ പാർട്‌നർഷിപ് സൃഷ്ടിക്കാനാകാഞ്ഞതും ഓറഞ്ച് പടക്ക് തിരിച്ചടിയായി ലോവർ ഓർഡറിൽ സാക് ലിയോൺ (16 പന്തിൽ 26), നോവാ ക്രോസ് (12 പന്തിൽ 25) എന്നിവർ പൊരുതിനിന്നെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ തുടരെ രണ്ട് ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്‌ടപ്പെടുത്തിയത് ടീം ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി ബൗളിങ് നിരയിൽ തിളങ്ങി. സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ നാലു കളികളിൽ മൂന്നും തോറ്റ നെതർലൻഡ് നേരത്തേ തന്നെ പുറത്തായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍