Responsive Ad

ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി; തൊഴിലാളികളുടെ താൽപര്യം മുന്‍നിർത്തിയുളളതെന്ന് മന്ത്രി


ന്യൂഡൽഹി : ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ഭേദഗതി ബിൽ 2026, ലോക്സഭ ഇന്ന് പാസാക്കി. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെയാണ് ബിൽ സഭയിൽ  അവതരിപ്പിച്ചത്. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം ബില്ലിലൂടെ സർക്കാർ അത് ദുർബലപ്പെടുത്തുകയാണെന്നും കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. എന്നാല്‍ തൊഴിലാളികളുടെ താൽപ്പര്യാർത്ഥമാണ് തൊഴിൽ കോഡ് അവതരിപ്പിച്ചതെന്ന് 17 ദേശീയ തൊഴിലാളി സംഘടനകൾ പ്രസ്താവിച്ചിട്ടുണ്ടെന്ന് ചർച്ചയ്ക്ക് മറുപടി നൽകിക്കൊണ്ട്  മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അതേസമയം, സഭയില്‍ ഇന്നും വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ബഹളം തുട൪ന്നു. നടപടികള്‍ പൂ൪ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ജനുവരി 28 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം നാളെ അവസാനിക്കും. മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയാണ് രണ്ടാം ഘട്ടം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍