Responsive Ad

കേരളത്തിൽ നിന്നുള്ള ബിജെപി ജന പ്രതിനിധികൾ പ്രധാനമന്ത്രിയുമായി സംവദിച്ചു

ന്യൂഡൽഹി : സ്വപ്ന തുല്യമായ ഒരു കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ജനപ്രതിനിധികൾ.  പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയനുഭവമായിരുന്നു എന്ന് കേരളത്തിൽ നിന്നുള്ള ബിജെപി ജനപ്രതിനിധികൾ പറഞ്ഞു. 
ഭരണനൈപുണ്യ വികസന ശിബിരത്തിൽ പങ്കെടുക്കുന്നതിനാണ് കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ ന്യൂഡൽഹിയിൽ എത്തിയത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമായിരുന്നു  ഈ സന്ദർശനം.
ഈ കൂടിക്കാഴ്ചയെ കുറിച്ച്
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചത് : ബിജെപി ചരിത്രപരമായ വിജയം നേടിയ ബിജെപി ചരിത്രപരമായ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിലേതുൾപ്പെടെ കേരളത്തിലുടനീളമുള്ള ബിജെപി പഞ്ചായത്തംഗങ്ങൾ, മുനിസിപ്പാലിറ്റി അംഗങ്ങൾ, കോർപ്പറേഷൻ അംഗങ്ങൾ എന്നിവർക്കു, 7 ലോക് കല്യാൺ മാർഗ് വസതിയിൽ ആതിഥ്യമരുളി. ബിജെപിയും ജനങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുന്നതിനുള്ള വഴികളും, നമ്മുടെ സദ്ഭരണ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതും ‘ജീവിതസൗകര്യം’ മെച്ചപ്പെടുത്തുന്നതുമുൾപ്പെടെ വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍