നടപ്പാത നടക്കാൻ മാത്രം; ഈ മുത്തശ്ശിയുടെ ഇടപെടലിന് നിറഞ്ഞ കൈയടി
കോഴിക്കോട് : നടപ്പാതയിലൂടെ ഷോർട് കട്ടെടുത്ത സ്കൂട്ടർ യാത്രക്കാരനെ പുറകിലേക്ക് എടുപ്പിച്ച പ്രഭയെന്ന മുത്തശ്ശിയുടെ വീഡിയോ വൈറൽ.
എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം. റോഡിലെ തിരക്കിനിടയിൽ നടപ്പാതയിലൂടെ കുതിച്ച സ്കൂട്ടർ യാത്രക്കാരനെയാണ് ഈ അമ്മൂമ്മ ട്രാഫിക് നിയമം ഓർമിപ്പിച്ച് റോഡിൽ ഇറക്കിയത്. ഒരു വ്ളോഗർ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്. വിഡിയോ വൈറലായതോടെ ആളെ തിരക്കി മോട്ടോർ വാഹന വകുപ്പും ഇറങ്ങിയിരുന്നു. പിന്നീടാണ് സാമൂഹിക പ്രവർത്തക കൂടിയായ പ്രഭയെ തിരിച്ചറിഞ്ഞത്. വൈറൽ വിഡിയോയിലെ അമ്മൂമ്മയെ അറിയാവുന്നവർ വിവരം നൽകണമെന്നാണ് എംവിഡി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചത്. ഇതിനു വലിയ പ്രതികരണമാണ് ലഭിച്ചത്. തൻ്റെ നിലപാടിൻ വിട്ടു വീഴ്ച ചെയ്യാത്ത മുത്തശ്ശി ഈ സംഭവം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം വൈറലായി. മുത്തശ്ശിയുടെ ഈ ഇടപെടലിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. എരഞ്ഞിപ്പാലം ഭാഗത്ത് പതിവാണ് നടപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍